സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് – കടുപ്പിക്കാൻ ക്രൈംബ്രാഞ്ച് ; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്റ്റർ ചെയ്ത സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട് മാസത്തോളമായി ഒളിവില്‍ തുടരുന്നത്. കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുക. ലുക്ക്ഔട്ട് സർക്കുലർ നേരത്തെ നല്‍കിയിരുന്നു. നല്ലളം സ്വദേശിയായ ജുറൈസിനെ മാത്രമാണ് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ പിടികൂടാനായത്.

മൂന്ന് പേരും സംസ്ഥാനത്തിന് പുറത്താണ് ഒളിവില്‍ കഴിയുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവരില്‍ ഷബീറിന് കേസില്‍ നിർണായക പങ്കാണുള്ളത്. കോഴിക്കോട് നഗരത്തില്‍ അന്വേഷണസംഘം പിടികൂടിയതുൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സമാന്തര എക്സ്ചേ‌ഞ്ചുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെ കൂടാതെ 5 പേരെകൂടി കേസില്‍ പ്രതിചേർക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് സംഘം തുടങ്ങി. പ്രതികൾക്ക് സിംകാർഡുകൾ നല്‍കിയവരും സംസ്ഥാനത്തിന് പുറത്തുള്ളവരും ഇതില്‍ ഉൾപ്പെടും. അതേസമയം മുൻകൂർ ജാമ്യത്തിനായി ഒളിവിലുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...