Saturday, May 18, 2024 6:54 am

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും ; ജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിലാണ് സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 37 ഡിഗ്രിയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവരും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.

നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കണം. ചൂട് മൂലം തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ; ഗവര്‍ണറെ കണ്ട്...

0
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ...

കര്‍ശന നിബന്ധനകൾ : ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ...

ജീവനക്കാർ ആവശ്യത്തിനില്ല ; ബെവ്‌കോയുടെ കൗണ്ടറുകൾ അടച്ചുപൂട്ടുന്നു

0
കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു....

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം ; പരസ്യ പ്രചാരണം ഇന്ന് തീരും

0
ന്യൂ ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ...