കായികരംഗത്തെ ഓസ്‌കാര്‍ ; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

ബെർലിൻ : കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്കാരം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. മികച്ച സ്പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നേടി. ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരവുമാണ് സച്ചിന്‍.

ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിനായി നടത്തിയ പ്രകടനങ്ങളും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് നേട്ടങ്ങളും കണക്കിലെടുത്താണ് ലയണല്‍ മെസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആറ് തവണ ഫോര്‍മുല വണ്‍ ജേതാവായതാണ് ലൂയി ഹാമില്‍ട്ടണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം.

2011 ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ സഹതാരങ്ങള്‍ ചുമലിലേറ്റി സ്റ്റേ‍ഡിയം വലംവെച്ചതാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തം. വോട്ടിങില്‍ ഒന്നാമതെത്തിയാണ് സച്ചിന്‍ ലോറിയസ് നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായത്. മുന്‍ ജര്‍മന്‍ ബാസ്കറ്റ് ബോള്‍ താരം ഡിര്‍ക് നൌസിക്കിക്കാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീമിനെ ടീം ഓഫ് ദ ഇയര്‍ ആയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...