2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ് ; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാ​ഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും സാധ്യത. വയനാട്, ഇടുക്കി ജില്ലകളൊഴികെ സാധാരണയെക്കാൾ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികളിൽ താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമമെന്ന് ആരോപണം ; ഒമർ അബ്ദുള്ളയ്ക്ക് 100 കോടിയുടെ മാനനഷ്ട നോട്ടീസയച്ച്...

0
ജമ്മു : ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷണൽ കോൺഫറൻസ് എം.എൽ.എ.മാർക്ക് കോടികൾ...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയിൽ

0
കോഴിക്കോട്: വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം...

സംഗീത സംവിധായകൻ കൊച്ചിൻ അലക്‌സ് അന്തരിച്ചു

0
ചെന്നൈ : സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ്...

‘നവകേരള രക്ഷാപ്രവര്‍ത്തനം’ ; എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ...