Wednesday, May 29, 2024 3:18 pm

കൊടകര കുഴൽപ്പണ കേസ് : വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3.5 കോടി രൂപ കർണാടകത്തില്‍ നിന്ന് ബി.ജെ.പിക്കായി കേരളത്തില്‍ എത്തിയെന്നും, 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി. തെര‍ഞ്ഞെടുപ്പിൽ അനധികൃതമായെത്തിച്ച ഇത്തരം പണം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിന്റെ സാധുതയെ തന്നെ ഇല്ലാതാക്കും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യു.എ.പി.എ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാരിനോട് നിർദേശിക്കണം. ഇക്കാര്യത്തിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്ന് ഇ.ഡി വാദിച്ചു. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പൊതുതാൽപര്യഹർജി നിലനിൽക്കില്ലെന്നുമാണ് ഇ.ഡിയുടെനിലപാട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി തുടര്‍ച്ചയായി വെള്ളത്തിലാകുന്നത് നിയമസഭയില്‍ ഉന്നയിക്കും : ഉമ തോമസ് എംഎല്‍എ

0
കൊച്ചി : കൊച്ചിയിലെ വെള്ളക്കെട്ട് അതീവ ഗൗരവത്തോടെ നിയമസഭയില്‍ ഉന്നയിക്കുമെന്ന്...

രോഗികൾക്ക്‌ ദുരിതംനൽകി ആലപ്പുഴ ജനറൽ ആശുപത്രി പരിസരം

0
ആലപ്പുഴ : രോഗികൾക്കു ദുരിതംനൽകി ആലപ്പുഴ ജനറൽ ആശുപത്രി പരിസരം. ആശുപത്രിയിലേക്കു...

തൃശൂരില്‍ കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി ; അഞ്ചര ലക്ഷം...

0
തൃശൂര്‍: തൃശൂരിലെ മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്തിരുന്ന...

മധ്യപ്രദേശിൽ കുടുംബത്തിലെ എട്ട് പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

0
ഭോപ്പാല്‍: കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി....