രോഗികൾക്ക്‌ ദുരിതംനൽകി ആലപ്പുഴ ജനറൽ ആശുപത്രി പരിസരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രോഗികൾക്കു ദുരിതംനൽകി ആലപ്പുഴ ജനറൽ ആശുപത്രി പരിസരം. ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡിൽ പാകിയിട്ടുള്ള കൊരുപ്പുകട്ടകൾ ഇളകിത്തെറിച്ചിരിക്കുന്നത് രോഗികൾക്കു കെണിയായി. റോഡിൽ ചിലയിടങ്ങളിൽ വാഹനങ്ങൾകയറി കട്ടകൾ താഴ്ന്നും ചിലയിടങ്ങളിൽ‍ കട്ടകൾ പൊങ്ങിയും നിൽക്കുന്നതാണ് അവസ്ഥ. ഒ.പി. ചീട്ടെടുത്തുവരുന്നവരുന്നവരുടെ കണ്ണൊന്നുതെറ്റിയാൽ ഉയർന്നുനിൽക്കുന്ന കട്ടയിൽത്തട്ടിവീഴും. കഴിഞ്ഞയാഴ്ച ഇതിൽത്തട്ടി ഒരാൾ വീണിരുന്നു. ദിനംപ്രതി ഒട്ടേറെപ്പേരാണ് ജനറൽ ആശുപത്രിയെ ആശ്രയിക്കാറുള്ളത്. ഇതിലൂടെ ഓട്ടോറിക്ഷ ഉൾപ്പെടയുള്ള വാഹനങ്ങളിൽ ആശുപത്രിയിലേക്കെത്തുന്നത് പ്രായമായവർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ആംബുലൻസ് കയറിയും മറ്റുമാണ് കട്ടകൾ താഴ്ന്നത്. മുൻപ് ടാർചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞ് രോഗികൾക്കു ദുരിതമായിരുന്നു. അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരന്റെ നിർദേശത്തെത്തുടർന്നാണ് കൊരുപ്പുകട്ടകൾ പാകി ആശുപത്രി പരിസരം നവീകരിച്ചത്. കട്ടകൾ കൂടുതൽ ഇളകുന്നതിനുമുൻപ് കട്ടകൾ ഇളക്കി വീണ്ടും പാകണമെന്ന്‌ ആശുപത്രിയിലെത്തിയവർ പ്രതികരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...