മധ്യപ്രദേശിൽ കുടുംബത്തിലെ എട്ട് പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ​ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. 27 കാരനായ ദിനേശ് ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. എട്ട് ദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ് ദിനേശ് കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാൾ ഇവരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
കൂട്ടുകുടുംബമായാണ് ഇവർ‌ താമസിച്ചിരുന്നത്. എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം ബാക്കിയുള്ളവരെ കൊല്ലാനായിരുന്നു ശ്രമം.

എന്നാൽ ഇതിനിടെ കുടുംബത്തിലെ മറ്റൊരു സ്ത്രീ ബഹളം വെക്കുകയും ബാക്കിയുള്ളവർ ഓടിക്കൂടി ഇയാളിൽ നിന്ന് ആയുധം പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ദിനേശ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൈകാതെ ദിനേശിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...