വെള്ളപ്പൊക്ക നിയന്ത്രണ മാർഗങ്ങൾ പാളുന്നെന്ന് വിമർശനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തിലെ വെള്ളപ്പൊക്ക നിയന്ത്രണവും മഴക്കാലപൂർവ ശുചീകരണവും വിലയിരുത്താനായി നടന്ന യോഗത്തിൽ ജലസേചനവകുപ്പിനെതിരേ രൂക്ഷവിമർശം.  വെള്ളപ്പൊക്കം നിയന്ത്രിക്കാൻസഹായിക്കുന്ന വലിയ തോടുകൾ ജലസേചനവകുപ്പ് വൃത്തിയാക്കുന്നില്ലെന്നു പഞ്ചായത്ത്‌ അധ്യക്ഷന്മാർ കുറ്റപ്പെടുത്തി. വൃത്തിയാക്കേണ്ട തോടുകളുടെ പട്ടിക കൈമാറിയിട്ടും നടപടിയില്ല. ഫണ്ടില്ലെന്ന കാരണമാണ് ജലസേചനവകുപ്പു പറയുന്നത്. അതേസമയം തോടുകളിൽ ചെളിയും മാലിന്യവും അടിഞ്ഞിട്ടുണ്ടെന്നും മഴക്കാലത്ത് കരകവിയുമ്പോൾ തീരങ്ങളിലെ ജീവിതം ദുസ്സഹമാകുമെന്നും പഞ്ചായത്ത് അധ്യക്ഷന്മാർ പറഞ്ഞു.

തിരുവൻവണ്ടൂർ പഞ്ചായത്തിലെ നന്നാടു താമസിക്കുന്നവർക്ക് ജലനിരപ്പുയരുമ്പോൾ ഒറ്റപ്പെടാതിരിക്കാൻ വരട്ടാറിനുകുറുകെയുള്ള പുത്തൻതോട് പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി.വി. സജൻ ആവശ്യപ്പെട്ടു. പാലത്തിന്റെ അനുബന്ധപാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ പാലംപണി പൂർത്തിയാക്കാത്തതിനാൽ നന്നാട് ഒറ്റപ്പെട്ടിരുന്നു. പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിലെ ഉപ്പുക്കളത്തിൽ പാലത്തിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞെന്നും അടിയന്തിര പരിഹാരം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പാണ്ടനാട് നദികളുടെ തീരമിടിച്ചിൽ തടയണമെന്നും ആലാ, ചെറിയനാട്, ചെന്നിത്തല, മുളക്കുഴ പഞ്ചായത്തുകളിലും തോടുകൾ ആഴംകൂട്ടാൻ നടപടിവേണമെന്നും ആവശ്യമുയർന്നു. പൊതുമരാമത്തു റോഡുകളിലെ ഓടകൾ വൃത്തിയാക്കണമെന്നു പഞ്ചായത്തു പ്രസിഡന്റ് കെ.കെ. സദാനന്ദൻ ആവശ്യപ്പെട്ടു.യോഗത്തിൽ ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭാ വർഗീസ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും....

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് : കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

0
തിരുവനന്തപുരം : മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍...

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ ; കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ...