ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റി മോ​ഷ്​​ടി​ച്ചത് തിരിച്ചു വെക്കാന്‍ വന്ന സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റി മോ​ഷ്​​ടി​ച്ചത് തിരിച്ചു വെക്കാന്‍ വന്ന സംഘം അറസ്റ്റില്‍. സം​ഘ​ത്തി​ലെ ഒരാള്‍ മോ​ഷ​ണ മു​ത​ല്‍ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ സി.​സി ടി.​വി​യി​ല്‍ കു​ടു​ങ്ങി. അ​തോ​ടെ പോലീസും പൊ​ക്കി. ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സു​ല്‍​ത്താ​ന്‍ അ​ലി, ഈ​ദു​ല്‍ അ​ലി, മു​ഹ​മ്മ​ദ് നി​ജാ​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അറസ്റ്റ് ചെ​യ്ത​ത്. പൊ​ന്നു​രു​ന്നി ശ്രീ​നാ​രാ​യ​ണേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന മോഷ​ണ​ത്തി​ലെ അ​ന്വേ​ഷ​ണ​മാ​ണ് ഇ​ങ്ങ​നെ സ​മാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ വി​ള​ക്കു​ത​ട്ടു​ക​ള്‍ മോ​ഷ​ണം പോ​യ​ത്. അ​ന്ന് സി.​സി ടി.​വി​യു​ടെ സാങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നി​ല്ല. വി​ള​ക്കു​ത​ട്ടു​ക​ള്‍ മോ​ഷ​ണം പോ​യ​തോ​ടെ ക്ഷേ​ത്ര ക​മ്മി​റ്റി സി.​സി ടി.​വി പ്ര​വ​ര്‍​ത്ത​ന​ സ​ജ്ജ​മാ​ക്കി. ഇ​തി​നി​ടെ​യാ​ണ് മോ​ഷ്​​ടാ​വ് ആ​രും കാ​ണാ​തെ വെള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ​ണ​വ​സ്തു​ക്ക​ള്‍ തി​രി​കെ അമ്പ​ല​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് വെ​ച്ച​ത്.

2.49ന് ​മ​തി​ല്‍ ചാ​ടി​യെ​ത്തി ക്ഷേ​ത്ര​ന​ട​യി​ല്‍ തി​രി​കെ കൊ​ണ്ടു​വെ​ക്കു​ന്ന ഈ ​സം​ഭ​വം കൃ​ത്യ​മാ​യി സി.​സി ടി.​വി​യി​ല്‍ പ​തി​യു​ക​യും ചെ​യ്തു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ട​വ​ന്ത്ര​യി​ല്‍ താമ​സി​ക്കു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​നാ​ണ് മോഷണത്തിന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​റ്റ് മൂ​ന്ന് പേ​രെ​കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...