കൊച്ചി : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ വിശ്വാസികളുടെ പ്രവേശനത്തില്‍ എങ്ങനെയൊക്കെ നിയന്ത്രണങ്ങള്‍ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും ; ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത
RECENT NEWS
Advertisment