ആദ്യം ഷാപ്പിൽ കള്ളുകുടി ; പിന്നാലെ ക്ഷേത്രങ്ങളിൽ മോഷണം – ഒടുവിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അയ്മനം : ക്ഷേത്രങ്ങളില്‍ കയറി പതിവായി മോഷണം നടത്തിവന്നയാള്‍ അറസ്റ്റിലായി. പരിപ്പ്, അലക്കുകടവ് ഗുരുദേവ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ നാലുകണ്ടത്തില്‍ അനുരാജ് (വാവച്ചി28) ആണ് പിടിയിലായത്. ഗുരുദേവ ക്ഷേത്രങ്ങളിലാണ് ഇയാള്‍ പതിവായി മോഷണം നടത്തിയിരുന്നത്. മോഷണത്തിനു മുന്‍പ് അനുരാജ് പ്രദേശത്തെ കള്ളുഷാപ്പില്‍ കയറി കള്ള് കുടിക്കുന്നതും പതിവാക്കിയിരുന്നു.

തിരുവാറ്റ ഭാഗത്തുവെച്ച്‌ പുലര്‍ച്ചെ എസ്‌എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ഭാരവാഹിയായ ഒരാള്‍ അനുരാജിനെ കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. നാലു മാസത്തിനിടെ പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലും മൂന്ന് തവണ വീതം മോഷണം നടത്തി. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലില്‍ മോഷണ ശ്രമവും നടത്തി. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവില്‍ പോയി.

സമീപത്തെ ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസുകള്‍ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷമാണു മോഷണം നടത്തിയത്. പരിപ്പ് ക്ഷേത്രത്തിലെ സിസിടിവിയില്‍ അനുരാജിന്റെ ദൃശ്യങ്ങള്‍ കുടുങ്ങിയിരുന്നു. വെസ്റ്റ് എസ്‌എച്ച്‌ഒ അനൂപ് കൃഷ്ണ, എസ്‌ഐമാരായ ടി.ശ്രീജിത്ത്, വി.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...