ലക്ഷദ്വീപില്‍ വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം

For full experience, Download our mobile application:
Get it on Google Play

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പില്‍ അഞ്ച് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 11 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വേതന വ്യവസ്ഥയിലാണ് നിയമനം നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വെറ്ററിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്ബന്‍ഡറിയില്‍ നിന്ന് ബിരുദം നേടിയവരായിരിക്കണം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിലോ യൂണിയന്‍ ടെറിട്ടറി വെറ്ററിനറി കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടാകണം. അപേക്ഷയോടൊപ്പം ഒരു സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. 2023 ഒക്ടോബര്‍ 21ന് 65 വയസ് കവിയരുത്. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 19ന് വൈകിട്ട് ആറിനകം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ് – 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഓഫീസുകളില്‍ നടക്കുന്ന വെര്‍ച്വല്‍ ഇന്റര്‍വ്യൂവിലോ പങ്കെടുക്കാവുന്നതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റര്‍വ്യൂ ലിങ്കും ഉദ്യോഗാര്‍ത്ഥികളെ ഇ-മെയ്ല്‍ മുഖേന അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റില്‍ (https://lakshadweep.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04896 263033 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...