ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിന് സമീപം അപകടമേഖലയെന്ന സൂചന നൽകുന്ന താത്‌കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലാപ്പള്ളി : മല്ലപ്പള്ളി പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിൽ തുടർച്ചയായി അപകടമുണ്ടാകുന്ന ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിന് സമീപം അപകടമേഖലയെന്ന സൂചന നൽകുന്ന താത്‌കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, പാലം വിഭാഗം ഉദ്യോഗസ്ഥരാണ് താത്‌കാലികമായി ബോർഡുകൾ സ്ഥാപിച്ചത്. സ്ഥിരമായ അപകട മുന്നറിയിപ്പ് ബോർഡുകൾ, പാലത്തിന്റെ ഭാഗത്തെ വളവ് അറിയുന്നതിനായി ഷെവ്‌റോൺ ബോർഡ്, അപകടസ്ഥലം ശ്രദ്ധയിൽപെടുന്നതിനായുള്ള റോഡ് മാർക്കിങ്, പാലത്തിന്റെ കൈവരികൾ പെയിന്റുചെയ്യുക എന്നിവ ഉടൻ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് മല്ലപ്പള്ളി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റോമി ജെ.ചിങംപറമ്പിൽ, പാലം വിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീജാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനീയർമാരായ അഭിനാഷ്, ആർ.സ്മിത എന്നിവരാണ് സ്ഥലത്തെത്തിയത്. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, അംഗങ്ങളായ പ്രകാശ് പി.സാം, സന്തോഷ് പെരുമ്പെട്ടി, സനൽകുമാർ, ആർ.രാജേഷ്‌കുമാർ, വി.വി.വിജിത, ഇന്ദു എന്നിവരും പാലത്തിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...