ഒരു ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ ; മണിലാൽ ശബരിമലയ്ക്ക് യുആർഎഫ് ലോക റെക്കോർഡ് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒരു ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ തീർത്തതിനും നാലായിരത്തി അഞ്ഞൂറ് ആക്രലിക്ക് പെയ്ന്റിംഗ് പൂർത്തിയാക്കിയതിനും കണ്ണൂർ പയ്യന്നൂരിലെ മണിലാൽ ശബരിമലയ്ക്ക് യുആർ എഫ് ലോക റെക്കോർഡ് സമ്മാനിച്ചു. യുആർഎഫ് അംബാസിഡർ ഗ്രാൻഡ് മാസ്റ്റർ ബർണാഡ് ഹോലെ (ജർമനി), സി.ഇ.ഒ ഗിന്നസ് സുവോദീപ് ചാറ്റർജി, ജൂറിയംഗം ഡോ. ജോൺസൺ വി.ഇടിക്കുള, ഡയറക്ടർ ഉദയൻ വിശ്വാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അപേക്ഷ പരിശോധിച്ച് റെക്കോർഡിന് അർഹമായ കലാ സൃഷ്ടിയെന്ന് കണ്ടെത്തിയത്.

2023 ആഗസ്റ്റ് 20ന് തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റവും കൂടുതൽ ഗണപതി ചിത്രങ്ങൾ വരച്ചതിനുള്ള യു.ആർ എഫ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മണിലാലിന് കൈമാറി. സൂര്യ കൃഷ്ണമൂർത്തി മെമൻറ്റോയും യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അംഗീകാരമുദ്രയും സമ്മാനിച്ചു.

ആഗസ്റ്റ് 21 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ മണിലാലിന് രണ്ടാമത്തെ യുആർഎഫ് സർട്ടിഫിക്കററ് പ്രഖ്യാപനം ഗിന്നസ് ഡോ. സുനിൽ ജോസഫ് നിർവഹിച്ചു. ഹൈദരാബാദിലെ പ്രശസ്ത ശിൽപി ജിവൈ ഗിരി സർട്ടിഫിക്കറ്റ് കൈമാറി. പ്രശസ്ത കലാകാരൻ നാരപ്പ മെഡലും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. രാമൻക്കുട്ടി മെൻറ്റോയും മുൻ കേരള ലളിതകലാ അക്കാദമി ചെയർമാൻ കാട്ടൂർ നാരായണപിള്ള അംഗീകാരമുദ്രയും സമ്മാനിച്ചു. മണിലാലിന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. പയ്യന്നൂർ കേന്ദ്രിയ വിദ്യാലത്തിലെ പ്രിൻസിപ്പലായ ഡോ.റാണിയാണ് മണിലാലിൻ്റെ ഭാര്യ. സോഫ്റ്റ്‌വേയർ എൻജിനീയറായ കാഞ്ചന ഏക മകൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...