പത്തുവർഷത്തെ കാത്തിരിപ്പിന് വിരാമം ; ഇന്ദിരാഭവനിൽ ആഘോഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി. 11 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പ്രവർത്തകരുടെ ആവേശത്തിനിടയിലേക്ക് എത്തിയത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മുഖ്യമന്ത്രിയെ ലഭിച്ചതിന്റെ വലിയൊരു വീര്യവും ഉണർവുമാണ് പാർട്ടി ആസ്ഥാനത്ത് കാണാൻ കഴിയുന്നത്. കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് വി.ഡി. സതീശൻ ഇന്ദിരാഭവനിലേക്ക് യാത്ര തിരിച്ചത്.

തടിച്ചുകൂടിയ ജനസാഗരം കാരണം കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് കടക്കാൻ പോലും വാഹനത്തിന് മിനിറ്റുകളോളം കാത്തുനിൽക്കേണ്ടി വന്നു. “കണ്ണേ കരളേ വിഡിഎസ്” എന്ന മുദ്രാവാക്യം വിളികളുമായി പ്രായഭേദമന്യേ നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് അദ്ദേഹത്തിന്റെ യാത്രയ്ക്കായി ഒരുക്കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...