തകര്‍ന്ന് തരിപ്പണമായി തെങ്ങുംകാവ് ഈട്ടിമൂട്ടിപ്പടി റോഡ്

For full experience, Download our mobile application:
Get it on Google Play

തെങ്ങുംകാവ് : പ്രമാടം പഞ്ചായത്തിലെ മൂന്ന്, നാല് ആറ് വാർഡുകളിലൂടെ പോകുന്ന തെങ്ങുംകാവ്, ഈട്ടിമൂട്ടിപടി റോഡിന് അവഗണന. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ് ഇപ്പോഴും ജനങ്ങളുടെ സഞ്ചാരം. കോന്നി-ചന്ദനപ്പള്ളി റോഡിനെയും കോന്നി-കുമ്പഴ റോഡിനെയും ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡാണിത്. ഓട്ടോറിക്ഷകളും ഈ ഭാഗത്തേക്ക് വരാൻ മടികാട്ടുന്നു. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയതാണ്. റോഡ് നന്നാക്കാനായി ജില്ലാപഞ്ചായത്തിൽനിന്ന്‌ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജൽജീവൻ മിഷനിൽ പൈപ്പുകൾ ഇടാൻ എടുത്ത കുഴികൾ മൂടാത്തതുകാരണം ജില്ലാപഞ്ചായത്ത് അനുവദിച്ച തുകയ്ക്ക് റോഡ് നന്നാക്കാൻ കഴിയില്ല. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ സ്ഥലവാസികൾ റോഡിൽ വാഴ നട്ടിരുന്നു. മഴക്കാലത്തിന് ശേഷം റോഡുപണി പൂർത്തിയാക്കുന്നില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

0
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ...

കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ...

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ...

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

0
കൊല്ലം : സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി...

‘ഡോൾഫിൻ’ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കാൻ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാൻ...