മെക്സിക്കോയിൽ സംഘർഷം ; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ സിറ്റി : ലഹരിമരുന്ന് തലവൻ നെമെസിയോ റൂബൻ ഒസെഗുരയുടെ വധത്തിന് പിന്നാലെ മെക്സിക്കോയിൽ വ്യാപക സംഘർഷം. കാർട്ടൽ ഗ്രൂപ്പുകൾ ഹലിസ്കോയിലും പരിസര സംസ്ഥാനങ്ങളിലും റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

മെക്സിക്കോയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ഇന്ത്യൻ എംബസി നിർ​ദേശിച്ചു. ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ നേതാവാണ് കൊല്ലപ്പെട്ട ഒസെഗുര. പ്യൂർട്ടോ വല്ലാർട്ട, ചാപാല, ഗ്വാഡലജാര പ്രദേശങ്ങൾ, തമൗലിപാസ്, മൈക്കോവാക്കൻ ഗ്വെറേറോ, ന്യൂവോ ലിയോൺ, എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥലത്ത് അഭയം തേടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

ജാ​ഗ്രതാ നിർദേശങ്ങൾ

നാവശ്യമായി പുറത്തിറങ്ങുന്നതും യാത്രചെയ്യുന്നതും ഒഴിവാക്കണം.

അപ്‌ഡേറ്റുകൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുക

അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ വിളിക്കുക.

ജനക്കൂട്ടം ഒഴിവാക്കുക.

ഫോൺ, ടെക്സ്റ്റ്, സോഷ്യൽ മീഡിയ എന്നിവ വഴി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നിങ്ങളുടെ സ്ഥലത്തെയും ക്ഷേമത്തെയും കുറിച്ച് അറിയിക്കുക.

സഹായത്തിന് +52 55 4847 7539 എന്ന നമ്പറിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...