ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ലാഹോർ: ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം. മരണസംഖ്യ 22 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു. ഖമനേയിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യുഎസ്, യുഎൻ ഓഫീസുകൾ ആക്രമിച്ചു. ലാഹോർ ഉൾപ്പെടെ പല ന​ഗരങ്ങളിലും സംഘർഷം ഇപ്പോഴും തുടരുകയാണ്. കറാച്ചിയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ യുഎസ് കോൺസുലേറ്റിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ കോൺസുലേറ്റിന് ഉള്ളിലുണ്ടായിരുന്ന സുരക്ഷാഭടൻമാർ വെടിയുതിർത്തിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് 22 പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്.

32 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കറാച്ചി വലിയ സംഘർഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. വിഷയത്തിൽ പോലീസിനോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. യുഎസ് കോൺസുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് കയറിയ പ്രതിഷേധക്കാർ ജനാലകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...