ചെങ്ങന്നൂർ : ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ മോദി – പിണറായി സർക്കാരുകൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി മുന്‍ എം.എൽ.എ പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചക വാതക വില അന്യായമായി വർദ്ധിപ്പിച്ചും, പെട്രോൾ ഉല്പന്നങ്ങളുടെ പേരിൽ കൊള്ളയടിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. സർക്കാർ ഉത്തരവിലൂടെ വനംകൊളളക്കാർക്ക് ഒത്താശ ചെയ്ത പിണറായി സർക്കാരിൻ്റെ നടപടികളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും, ഡോളർ കടത്തിൽ നേരിട്ട് പങ്കാളിയാണെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞ മുഖ്യമന്ത്രി രാജിവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. സുനിൽ പി ഉമ്മൻ, അഡ്വ.ഡി.വിജയകുമാർ, രാജൻ കണ്ണാട്ട്, പി.വി ജോൺ, തോമസ് ചാക്കോ, അഡ്വ.ജോർജ് തോമസ്, ഡോ.ഷിബു ഉമ്മൻ, ജോൺസൺ എണ്ണയ്ക്കാട്, ജിജി പുന്തല, സുജ ജോഷ്വ, അഡ്വ.ഹരി പാണ്ടനാട്, ബിപിൻ മാമൻ, സണ്ണി കോവിലകം, ജോജി ചെറിയാൻ, കെ.ദേവദാസ്, സുജ ജോൺ, അഡ്വ.എൻ.ആനന്ദൻ, ചാക്കോ കയ്യത്ര, ജിജി എബ്രഹാം, റെജി ജോൺ, ജോൺ പാപ്പി, തോമസ് എബ്രഹാം,
ടി.കെ ഷാജഹാൻ, ശ്രീകുമാർ കോയിപ്പുറം, ബിജു ആർ, സജികുമാർ, സണ്ണി കുറ്റികാട്ട്, രാജേഷ് നമ്പ്യാരെത്ത്, പി.ബി സൂരജ്, സണ്ണി പുഞ്ചമണ്ണിൽ, വരുൺ മട്ടക്കൽ, സോമൻ പ്ലാപ്പള്ളി, പി.വി ഗോപിനാഥൻ, സജീവ് വെട്ടിക്കാട്ട്,കെ.സി അശോകൻ , രാധാകൃഷ്ണ പണിക്കർ, പ്രവീൺ എൻ പ്രഭ, സ്റ്റാൻലി ജോർജ്, ഷിബു രാജൻ, ഗോപു പുത്തൻമഠത്തിൽ, റിജോ ജോൺ, മനീഷ്, ശരത് ചന്ദ്രൻ, ടി.കുമാരി, ഷെർലി രാജൻ, സൂസമ്മ എബ്രഹാം, ഓമന വർഗീസ്, ബിന്ദു, തുടങ്ങിയവർ പ്രസംഗിച്ചു