ശ്രീനഗര്‍: ഹന്ദ്വാരയില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു.ഹന്ദ്വാരയില്‍ 24 മണിക്കൂറിനിടെ നീണ്ട സൈനിക ഓപ്പറേഷനിടെ കഴിഞ്ഞ ദിവസം കരസേനയിലെ ഒരു കേണലും മറ്റു നാല് സൈനികരും വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹന്ദ്വാര മേഖലയില്‍ വീണ്ടുമൊരു ഭീകരാക്രമണം അരങ്ങേറുന്നത്. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം.
ഹന്ദ്വാരയില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം ; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
RECENT NEWS
Advertisment