ലോക്ഡൗണ്‍ ലംഘനങ്ങള്‍ ; 433 കേസുകള്‍ – 444 അറസ്റ്റ് – 383 വാഹനങ്ങള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ തിങ്കളാഴ്ച  നാലുവരെ 433 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 444 പേരെ അറസ്റ്റ് ചെയ്യുകയും 383 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മുഖാവരണം ധരിക്കാത്തതിന് 50 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സമൂഹ അടുക്കളയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന്  ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പ്രചരിപ്പിച്ച ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

അബ്കാരി റെയ്ഡിനിടെ മൂഴിയാര്‍ താഴേകോട്ടമണ്‍പാറയില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. വ്യാജചാരായം വാറ്റിയതിന് മൂഴിയാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. താഴേകോട്ടമണ്‍പാറ ഇലവുങ്കല്‍ വീട്ടില്‍ വിനോദാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ അടുക്കളയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ കോട കലക്കിയിട്ടിരിക്കുകയായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...