Saturday, June 14, 2025 11:39 pm

ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍കമാന്‍ഡര്‍ ​കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഹിസ്ബുള്‍ കമാന്‍ഡറെന്ന് സ്വയം അവകാശപ്പെടുന്ന നിസാര്‍ ഖാണ്ഡേയെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്‍സ്‍പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് ഒരു എ.കെ 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരായ സൈനിക നീക്കം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ട് അനന്തനാഗിലെ റിഷിപോരയിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈനിക ഓപ്പറേഷനിടെ മൂന്ന് സൈനികര്‍ക്കും ഒരു സിവിലയനും പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ഹെലികോപ്ടറില്‍ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. കശ്മീരില്‍ പ്രദേശവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി...

തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശിയായ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ പൂർത്തിയായി

0
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ...

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. സീറ്റ് ഒഴിവുകൾ ; സ്പോട്ട് അഡ്മിഷൻ 17ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും...