നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും ഉയർന്നു പൊങ്ങി ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിൽ ചെന്ന് പതിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും ഉയര്‍ന്നുപൊങ്ങി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ചെന്നുവീണു. സംഭവത്തില്‍ ബൈക്ക് യാത്രികന്‍ കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അമിതവേഗത്തില്‍ വന്ന ബൈക്ക് റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് ഉയര്‍ന്നു പൊങ്ങി ട്രാസ്ഫോര്‍മറിനുള്ളില്‍ ചെന്നു വീണെങ്കിലും വിഷ്ണു റോഡില്‍ തന്നെയാണ് വീണത്.

വിവരമറിഞ്ഞെത്തിയ കെഎസ്‌ഇബി അധികൃതര്‍ പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ച്‌ അപകടം ഒഴിവാക്കി. പോലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് ബൈക്ക് പുറത്തെടുത്തത്. വിഷ്ണുവിനെതിരെ പോലീസും മോട്ടോര്‍ വാഹനവകുപ്പും കെഎസ്‌ഇബിയും നടപടി സ്വീകരിക്കും എന്ന് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...