Thursday, March 28, 2024 6:00 pm

മണിപ്പൂരിലെ ഭീകരാക്രമണം ; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

ചുരാചന്ദ്പ്പൂർ : മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചതിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന. ഇന്ത്യാ – മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്.

Lok Sabha Elections 2024 - Kerala

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ – മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം നരവാനെ അറിയിച്ചു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാപീപ്പിൾസ് ഫ്രണ്ടും ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി. വീരമൃത്യു വരിച്ച ജവാന്മാർ അടക്കമുള്ളവരുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.  അസം റൈഫിൾസ് 46 -ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻറെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിൻറെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.

വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്ഥാപിച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാന്മാർക്ക് നേരെ വെടിവെച്ചു. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍

0
സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ...

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നു...

0
തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ...

ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം

0
തോമ്പിക്കണ്ടം: ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തില്‍ വീതി കുറച്ച് കോണ്‍ക്രീറ്റ് ചെയ്തതായി ആരോപണം....

ആടുജീവിതം സോഷ്യല്‍ മീഡിയ പ്രതികരണം : സിനിമ കണ്ടവരുടെ അഭിപ്രായം ഇങ്ങനെ

0
പതിനാറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം (the goat life) തിയേറ്ററുകളില്‍ എത്തി....