Wednesday, October 9, 2024 10:13 am

തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല ; ബിപിൻ റാവത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​ടെ  യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്ന്​ ​സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്​. ഭീകരവാദത്തി​നെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. അതി​​ന്റെ  വേരുകൾ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറൽ ബിപിൻ റാവത്ത്​ പറഞ്ഞു.

തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്​താനെ അന്താരാഷ്​ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ ആവശ്യപ്പെട്ടു. 9/11 വേൾഡ്​ ട്രേഡ്​ സെന്റർ ആക്രമണത്തിന്​ ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന്​ അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവർക്ക് സഹായം നൽകുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത്​ പറഞ്ഞു.

തീവ്രവാദികൾക്ക്​ ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും. നിഴൽയുദ്ധത്തിനായി അവർ തീവ്രവാദിക​ളെ ഉപയോഗിക്കും. ആയുധങ്ങൾ നിർമിച്ചു നൽകുകയും ആവശ്യത്തിന്​ പണം നൽകുകയും ചെയ്യും. ഇത്​ തുടരുന്നതിനാലാണ്​ തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതി​​ന്റെ  ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത്​ നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ അഭിപ്രായപ്പെട്ടു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഇടുക്കി കുട്ടിക്കാനത്ത് കാർ കത്തിനശിച്ചു

0
ഇടുക്കി : ഇടുക്കി കുട്ടിക്കാനത്ത് കാർ കത്തിനശിച്ചു. കുട്ടിക്കാനം ജംഗ്ഷനില്‍ ചൊവാഴ്ച്ച...

ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ ന​വം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍

0
അ​ബൂ​ദാ​ബി: അ​ബൂ​ദാ​ബി​യി​ലെ ഈ ​വ​ര്‍ഷ​ത്തെ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ അ​ല്‍ വ​ത്ബ​യി​ല്‍...

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ പന്തളം യൂണിറ്റ് രൂപീകരിച്ചു

0
പന്തളം : ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇ​പ്റ്റ) പന്തളം യൂണിറ്റ്...

ശസ്ത്രക്രിയക്ക് കൈക്കൂലി ; അടൂർ ജനറൽ ആശുപത്രി സർജനെതിരെ ആരോപണവുമായി രോഗിയുടെ സഹോദരി

0
പത്തനംതിട്ട : സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി.  അടൂർ...