ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നുരാവിലെ അഞ്ചുമണിയാേടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈന്യവും പോലീസും ചേര്‍ന്നാണ് ഭീകരരെ നേരിടുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. കശ്മീരില്‍ ഭീകരരും സൈനികരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായിരിക്കുകയാണ്. കഴിഞ്ഞ മാസം സൈന്യം ഭീകരര്‍ക്ക് കടുത്ത ആള്‍നാശം ഉണ്ടാക്കിയിരുന്നു. ജൂണില്‍ മാത്രം 35 ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്.
ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു
RECENT NEWS
Advertisment