Thursday, April 17, 2025 4:26 pm

ജമ്മുകശ്മീരില്‍ ഭീകരാക്രമണം : രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ ബര്‍സുള്ളയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വ്യാപാര സ്ഥാപനത്തിന് സമീപം നില്‍ക്കുകയായിരുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭീകര സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്തത്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭീകര സംഘടന രൂപീകരിച്ചത്. പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ മറ്റൊരു വിഭാഗിമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരര്‍ക്കെതിരെ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

12 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ നടന്ന ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയും സൈന്യവും ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

0
കൊല്ലം: കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ്...

പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് സഖാവ് വിദ്യാധരന്‍ ;...

0
റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു...

പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം....

കുണ്ടും കുഴിയും നിറഞ്ഞ് മല്ലപ്പള്ളി പാതിക്കാട് – കവളിമാവ് റോഡ്

0
ആനിക്കാട് : കുണ്ടും കുഴിയും നിറഞ്ഞ് മല്ലപ്പള്ളി...