ഡൽഹിയിലെ വായുമലിനീകരണത്തിൽ പൊലിഞ്ഞത് 54,000 ജീവൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5 (പിഎം 2.5) കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ 54,000 പേർ മരിച്ചുവെന്നു പഠനം. ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ‘ഐക്യു എയർ ഡേറ്റ’ റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ. 10 ലക്ഷം പേരിൽ 1800 മരണങ്ങൾ വായുമലിനീകരണം കാരണമുണ്ടാകുന്നുവെന്ന്  പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരിധിക്കും ആറിരട്ടി വരെ മുകളിലായിരുന്നു കഴി‍ഞ്ഞ വർഷം ഡൽഹിയിലെ വായു മലിനീകരണം.

വായുമലിനീകരണം ഡൽഹിക്കു കടുത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നുവെന്നും  പഠനം പറയുന്നു. കഴിഞ്ഞ വർഷം 8.1 ബില്യൻ യുഎസ് ഡോളർ (58,895 കോടി രൂപ) നഷ്ടമുണ്ടായി. ഡൽഹിയുടെ വാർഷിക ജിഡിപിയുടെ 13 ശതമാനമാണിത്. ലോകത്തിലെ വായുമലിനീകരണം ഏറ്റവും രൂക്ഷമായ 5 നഗരങ്ങളിലെ 160,000 മരണത്തിനു കാരണം പിഎം 2.5 ആണെന്നാണ് പഠനം. കഴിഞ്ഞ വർഷമാദ്യം ലോക്ഡൗണിനെ തുടർന്നു നഗരത്തിലെ വായുനില വളരെ മെച്ചപ്പെട്ടിരുന്നു. എന്നാൽ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കലും സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതുമെല്ലാം വായുനില വീണ്ടും മോശമാകാൻ കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...