Saturday, April 20, 2024 2:09 pm

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍വീന്ദര്‍ റിന്‍ഡ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍ : ഭീകരന്‍ ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയെ പാക്കിസ്ഥാനില്‍ വെച്ച് വെടിവെച്ചു കൊന്നതായി ഗുണ്ടാസംഘമായ ദേവീന്ദര്‍ ഭംബിഹ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു. മെയ് മാസത്തില്‍ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണത്തിന്‍റെയും ലുധിയാന കോടതി സ്ഫോടനത്തിന്‍റെയും മുഖ്യ സൂത്രധാരന്‍ ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയാണ് . പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസൈ വാലയുടെ കൊലപാതക കേസിലും ഇയാളുടെ പേര് ഉയര്‍ന്നിരുന്നു . വിവിധ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇയാള്‍ നിരോധിത ഖാലിസ്ഥാനി സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ അംഗമായിരുന്നു.

Lok Sabha Elections 2024 - Kerala

എന്നാല്‍ കിഡ്നി തകരാറിലായതിനെ തുടര്‍ന്ന് 15 ദിവസത്തോളമായി ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹര്‍വീന്ദര്‍ സിംഗ് റിന്ഡ അവിടെ വെച്ച് മരിച്ചുവെന്നാണ് സംസ്ഥാന പോലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. റിന്‍ഡയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഗുണ്ടാസംഘങ്ങളും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘങ്ങളും തമ്മിലുള്ള പ്രധാന കണ്ണിയായതിനാല്‍ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായാണ് ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയെ കണക്കാക്കിയിരുന്നത്. വന്‍തോതിലുള്ള മയക്കുമരുന്ന് ആയുധക്കടത്തലിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ മെയ് മാസത്തില്‍ ഹരിയാനയില്‍ വാഹനത്തില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ നവാന്‍ഷഹറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഓഫീസില്‍ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇയാളുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. കൂടാതെ മഹാരാഷ്ട്ര, ചണ്ഡീഗഡ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ചണ്ഡീഗഡിലെ ഹോഷിയാര്‍പൂര്‍ സര്‍പഞ്ച് സത്‌നാം സിങ്ങിന്‍റെ കൊലപാതകത്തിലും ഇയാള്‍ക്കും പങ്കുണ്ട്. സംഘത്തോടൊപ്പം ചേര്‍ന്ന് നിരവധി കൊലപാതകങ്ങളും കൊള്ളയടിക്കലുകളും നടത്തിയ ഇയാളുടെ പേരില്‍ 30 ക്രിമിനല്‍ കേസുകളിലെങ്കിലും പ്രതിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കില്‍ ; ഇത് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ് : പ്രിയങ്ക...

0
ചാലക്കുടി : രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക...

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
തിരുവനന്തപുരം : തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണെന്ന് ​ഗവർണർ ആരിഫ്...

രാഹുലിന് പക്വത ഇല്ല, അറിവുള്ള നേതാക്കൾ ഉപദേശിക്കണം ; വീണ്ടും ആഞ്ഞടിച്ച് ഇ.പി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽ​ഗാന്ധിയെ വീണ്ടും കടന്നാക്രമിച്ച് എൽഡിഎഫ്...

കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോറ്റ് ഓടിയൊളിക്കും : നരേന്ദ്ര മോദി

0
മഹാരാഷ്ട്ര : രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി....