ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണ പദ്ധതി തകര്‍ത്തുവെന്നും ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തുവെന്നും ശ്രീനഗര്‍ പോലീസ് വ്യക്തമാക്കി. അജാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് ചിക്ല, ഷാഹില്‍ ഫാറുഖ് ഗോജ്റി, നസീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ചെറിയ ആയുധങ്ങള്‍, വാക്കി ടോക്കി, ഡിറ്റണേറ്റര്‍, ജലാസ്റ്റിന്‍ സ്റ്റിക്, നൈട്രിക് ആസിഡ് എന്നിവ സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അഞ്ച് പേരും ഈയടുത്ത് നടന്ന ഗ്രനേഡ് ആക്രമണ കേസിലേയും പ്രതികളാണെന്നും പോലീസ് പറഞ്ഞു.