Friday, October 11, 2024 2:39 pm

സര്‍ക്കാരിന് മീതെയല്ല ഗവര്‍ണറുടെ സ്ഥാനമെന്നും റഡിസന്റ് പദവി ഇപ്പോള്‍ ഇല്ലെന്നും മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സര്‍ക്കാരിന് മീതെയല്ല ഗവര്‍ണറുടെ സ്ഥാനമെന്നും പണ്ടു നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ റഡിസന്റ് എന്നൊരു പദവിയുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ പദവി ഇല്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസഭ ഇറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്. രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയും ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

0
തിരുവനന്തപുരം : കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ...

മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു ; നിരവധിപേർക്ക് പരിക്ക്

0
ഇടുക്കി: ബൈസൺവാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി...

പന്തളം ജംഗ്ഷനെ വലച്ച് അനധികൃത പാര്‍ക്കിംഗ്

0
പന്തളം : ജംഗ്ഷനിലെ സിഗ്നൽ പരിഷ്കരണത്തിലൂടെ എംസി റോഡിലെ ഗതാഗതക്കുരുക്ക്...

സ്വകാര്യ ബസിനകത്ത് യുവതിക്കുനേരെ ആക്രമണം : യുവതിക്ക് കൈക്ക് വെട്ടേറ്റു , പ്രതി പിടിയിൽ

0
പാലക്കാട്: പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം....