ഏത് കാർ ഓടിച്ചവരാണ് ഏറ്റവും കൂടുതൽ അപകടത്തിൽപെട്ടത് ; ഈ പഠനം ശ്രദ്ധേയം

For full experience, Download our mobile application:
Get it on Google Play

ടെസ്‌ല ഡ്രൈവർമാരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വാഹനങ്ങൾ ഓടിക്കുന്നവർ എന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ലെൻഡിംഗ് ട്രീ എന്ന ഓൺലൈൻ സ്ഥാപനം യുഎസിൽ നടത്തിയ ഒരു വിശകലനത്തിൽ ടെസ്‌ല വാഹനങ്ങൾ മറ്റ് 29 ബ്രാൻഡുകളെ അപേക്ഷിച്ച് അപകടങ്ങളിൽ പെട്ടതായി കണ്ടെത്തിയത്. 1,000 ഡ്രൈവർമാരെ പരിശോധിച്ചാൽ 23 അപകടങ്ങളിലും ടെസ്‌ല ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശകലനം കണ്ടെത്തി. യുഎസിൽ ലഭ്യമായ ബ്രാൻഡുകൾ മാത്രമാണ് ഈ വിലയിരുത്തലിന്റെ ഭാഗമായി പരിശോധിച്ചത്. മാത്രമല്ല അപകടങ്ങൾക്ക് കാരണമായ ഘടകങ്ങൾ വിശകലനത്തിൽ കണ്ടെത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഇത് ടെസ്‌ലയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും യുഎസ് ആസ്ഥാനമായുള്ള ഇവി ഭീമൻ അതിന്റെ ഓട്ടോപൈലറ്റിലോ സെൽഫ് ഡ്രൈവ് സാങ്കേതികവിദ്യയിലോ സംശയിക്കുന്ന തകരാർ പരിശോധിച്ച് ശരിയാക്കാൻ ഏകദേശം രണ്ട് ദശലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വരുന്നത് എന്നതാണ് ശ്രദ്ധേയം.

ഇലക്ട്രിക്ക് വാഹന മേഖലയിലെ ആഗോള ജേതാവാണ് ടെസ്‌ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാൻഡുകളെക്കാൾ ഗണ്യമായ നേട്ടമുണ്ട് കമ്പനിക്ക്. എന്നാൽ ടെസ്‌ല വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ ലോകമെമ്പാടും വാർത്തയാകാറുണ്ട്. കാരണം ടെസ്‍ലയുടെ ഓട്ടോപൈലറ്റ് മോഡ് സംശയത്തിന്‍റെ നിഴലിലാണ്. പക്ഷേ ഓട്ടോപൈലറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ഒരു ഡ്രൈവറുടെപൂർണ്ണ നിയന്ത്രണത്തില്‍ വാഹനം ഉണ്ടായിരിക്കുമ്പോൾ ഉള്ളതിനേക്കാൾ വളരെ സുരക്ഷിതമാണെന്ന് സിഇഒ എലോൺ മസ്‌ക് അവകാശപ്പെടുന്നു. എന്നാൽ ഇത് പലരും അംഗീകരിക്കുന്നില്ല. അതേസമയം ഏറ്റവും സുരക്ഷിതമായ കാറുകൾക്ക് പോലും പക്വതയും പരിചയവും ആത്മവിശ്വാസവും ഉള്ള ഒരു ഡ്രൈവർ ആവശ്യമാണ് എന്നതാണ് സത്യം. ഡ്രൈവർ തെറ്റുകൾ വരുത്തിയാൽ വാഹനത്തിന്റെ സുരക്ഷ ഉറപ്പുനൽകാൻ ഒരു സുരക്ഷാ ഫീച്ചറുകൾക്കും കഴിയില്ല എന്നതാണ് യാതാർത്ഥ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...