പത്തനംതിട്ട ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – പുതിയ നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി ബിയിലും (സെമി ലോക് ഡൗണ്‍) 10 മുതല്‍ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും (ലോക് ഡൗണ്‍) ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍(ട്രിപ്പിള്‍ ലോക് ഡൗണ്‍) ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം. എ, ബി, സി വിഭാഗങ്ങളില്‍ അനുവദനീയമായ കടകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ജൂലൈ 17, 18 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.

കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
പന്തളം – തെക്കേക്കര, മൈലപ്ര, സീതത്തോട്, റാന്നി- അങ്ങാടി, നിരണം, എഴുമറ്റൂര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകള്‍.

കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകളും കടപ്ര, വടശേരിക്കര, റാന്നി, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, കൊടുമണ്‍, കോയിപ്രം, ചെന്നീര്‍ക്കര, പുറമറ്റം, കടമ്പനാട്, കലഞ്ഞൂര്‍, വള്ളിക്കോട്, ആറന്മുള, ചിറ്റാര്‍, കുളനട, കല്ലൂപ്പാറ, ഓമല്ലൂര്‍, കോട്ടാങ്ങല്‍, പെരിങ്ങര, കവിയൂര്‍, റാന്നി-പഴവങ്ങാടി, ഇരവിപേരൂര്‍, മെഴുവേലി, പ്രമാടം, നാറാണംമൂഴി, ഏറത്ത്, വെച്ചൂച്ചിറ, അയിരൂര്‍, ആനിക്കാട്, ഏഴംകുളം, കോഴഞ്ചേരി, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
അടൂര്‍ നഗരസഭയും, ചെറുകോല്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, ഏനാദിമംഗലം, മലയാലപ്പുഴ, നെടുമ്പ്രം, തണ്ണിത്തോട്, മല്ലപ്പള്ളി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍
പള്ളിക്കല്‍, കോന്നി, റാന്നി-പെരുനാട്, കുന്നന്താനം, കുറ്റൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...