ടെക്സസ് വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റു. വെടിവെപ്പിനെ മഹാമാരിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ആക്രമണം നടന്നത്. ഇത്തരം സന്ദർഭങ്ങളെ മറികടക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നാല് പേർക്ക് വെടിവെപ്പിൽ ​ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ബ്രയാൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കയിൽ ഓരോ വർഷവും വെടിവെപ്പിൽ 40000 ഓളം പേർ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊളറാഡോയിലെയും ജോർജിയയിലെയും കാലിഫോ‍ർണിയയിലെയും വെടിവെപ്പിന് പിന്നാലെയാണ് ടെക്സസിലെയും വെടിവെപ്പ്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...