തുണിക്കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : കൊട്ടിയം ജംഗ്ഷനിലെ തിരക്കേറിയ റോഡരികില്‍ സ്ഥിതി ചെയ്യുന്ന തുണിക്കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് അഗ്നി രക്ഷാസേനയുടെ സുരക്ഷിത മുറിയുടെ ഷീറ്റ് തകര്‍ത്താണ് മോഷ്ടാവ് ഇന്നലെ രാത്രിയില്‍ അകത്തുകയറിയത്. വലിയ പൈപ്പുകളിലൂടെ കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് ഗ്രൗണ്ട് ഫ്‌ളോറിലുള്ള കാഷ് കൗണ്ടറിലെത്തി കാബിന്‍ കുത്തിപ്പൊളിച്ച്‌ രണ്ട് ലക്ഷത്തോളം രൂപ തോര്‍ത്തില്‍പ്പൊതിഞ്ഞു കെട്ടി കൊണ്ടു പോകുകയായിരുന്നു.

തോര്‍ത്തില്‍ വാരി കെട്ടുന്നതിനിടയില്‍ കുറച്ച്‌ രൂപ തറയില്‍ വീണുകിടപ്പുണ്ടായിരുന്നു. അമ്പതിന്റെയും നൂറിന്റെയും ഉള്‍പ്പെടെയുളള ചില്ലറ നോട്ടുകളായിരുന്നു കൂടുതലും. മോഷ്ടാവ് ഫയറിന്റെ സ്റ്റെയര്‍ വഴികയറിയപ്പോള്‍ അലാറം മുഴങ്ങിയെങ്കിലും ശക്തമായ മഴ കാരണം സെക്യൂരിറ്റി പോലും കേട്ടില്ല. രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് കാഷ് കൗണ്ടര്‍ തുറന്ന് കിടക്കുന്നതും നോട്ടുകള്‍ തറയില്‍ ചിതറിക്കിടക്കുന്നതും കണ്ടത്. വന്ന വഴി തന്നെയാണ് മോഷ്ടാവ് തിരിച്ചു പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധരും കൊട്ടിയം സിഐയും എസ്ഐയും ഡോഗ് സ്‌കോഡും സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...