കോട്ടയം : ദേശീയപാത 183ല്‍ മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഓട്ടോ തട്ടിയിട്ട ബൈക്ക് യാത്രികന്‍ പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേല്‍ ആക്സണ്‍ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കല്‍ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം. ഓട്ടോ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബൈക്ക് തെന്നി ബസിനടിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഓട്ടോ തട്ടിയതാണ് ബസിനടിയിലേക്ക് വീഴാന്‍ കാരണമായതെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓട്ടോ തട്ടിയിട്ട ബൈക്ക് യാത്രികന്‍ ബസ്‌കയറി മരിച്ചു
RECENT NEWS
Advertisment