തുണി കടക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

മരട് : മരട് തെക്ക് എസ്.എന്‍.ഡി.പി ക്ഷേത്ര പരിസരത്തോട് ചേര്‍ന്ന കെട്ടിടത്തിലെ കടമുറിയില്‍ പ്രവര്‍ത്തിച്ച തുണി കടക്ക് തീപിടിച്ചു. കട പൂര്‍ണമായും കത്തിനശിച്ചു. മരട് കുമ്പളപ്പിള്ളില്‍ ശോഭ സുരേഷിന്‍റെ തുണി കടക്കാണ് തീപിടിച്ചത്. ഉടമസ്ഥ കടയടച്ച്‌ പോയിരുന്നതിനാല്‍ ആളപായം ഒഴിവായി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം.

തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ ഷോപ്പിലേക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി ഓഫിസിലേക്കും വായനശാലയിലേക്കും തീ പടര്‍ന്നിരുന്നെങ്കില്‍ അപകടം ഗുരുതരമായേനെ. തുണിക്കടയില്‍ ഓണത്തിനോട് അനുബന്ധിച്ച്‌ എടുത്തുവെച്ചിരുന്ന സ്റ്റോക്ക് മുഴുവനായും കത്തിനശിച്ചു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ക്ഷേത്രത്തിലെ പൈപ്പ് ഉപയോഗിച്ചും അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ലോറി തടഞ്ഞുനിര്‍ത്തി അതിലെ വെള്ളം ഉപയോഗിച്ചും തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴേക്കും ഫയര്‍ഫോഴ്സ് എത്തി തുണിക്കട തുറന്ന് തീ പൂര്‍ണമായും അണക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...