പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് നല്‍കിയ പരിഗണനയെങ്കിലും കെഎസ്‌യു സംസ്ഥാന അധ്യക്ഷന് നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് വിആര്‍ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്‌യു നേതാക്കള്‍ കുത്തിത്തിരിപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുന്നുവെന്ന് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. സംഘപരിവാറുകാരനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയതില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എയും പറഞ്ഞു.

ഹിന്ദു ഐക്യവേദി നേതാക്കളായ കെ പി ശശികലയോടും ആര്‍ വി ബാബുവിനോടും കാണിച്ച അനുഭാവപൂര്‍വ്വമായ സമീപനം അലോഷ്യസ് സേവ്യറിനോടും പി എം നിയാസിനോടും കാണിച്ചു കൂടെയെന്ന വിമര്‍ശനവുമായിട്ടാണ് വി ആര്‍ അനൂപ് രംഗത്ത് എത്തിയിരിക്കുന്നത്. ഗവണ്‍മെന്റ് ലീഡര്‍ നിയമനത്തില്‍ അലോഷ്യസ് സേവിയര്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല ഇതിനെതിരായാണ് വി ആര്‍ അനൂപിന്റെ പരിഹാസരൂപേണയുള്ള വിമര്‍ശനം. അതേസമയം കെ എസ് യു വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് നിജേഷ് അരവിന്ദ് രംഗത്തെത്തി. ശേഷാദ്രിനാഥന്‍മാരുടെ നിയമനവിവാദം ചായകോപ്പയിലെ കൊടുങ്കാറ്റായി മാറിയെന്നും എഫ്ബി പോസ്റ്റിലുണ്ട്. കുത്തിിത്തിരുപ്പുകളുടെ അംബാഡര്‍മാരായി കെ എസ് യു നേതാക്കള്‍ മാറുന്നുവെന്നും നിജേഷിന്റെ പോസ്റ്റിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....