ആരാധകരെ അമ്പരപ്പിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. പുത്തന്‍ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരിമിത നേരത്തേക്ക് മാത്രം വെക്കാന്‍ സാധിക്കുന്ന സ്റ്റാറ്റസാണിത്. നമുക്ക് തന്നെ ഇതിന്റെ സമയം നിയന്ത്രിക്കാം. ഇവ വേഗം തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. ഒരു ചെറിയ നേരത്തെ ഈ സ്റ്റാറ്റസ് ആളുകള്‍ കാണുകയും തനിയെ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതൊരു താല്‍ക്കാലിക ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനമാണ്. ഐഒഎസ് 23.24.10.73 വാടസ്ആപ്പ് ബേറ്റ അപ്‌ഡേറ്റിന് ശേഷം ഈ ഓപ്ഷന്‍ ലഭ്യമാവുമെന്നാണ് വാട്‌സ്ആപ്പ് നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ കുറച്ച് സമയത്തേക്ക് മാത്രമായുള്ള അപ്‌ഡേറ്റുകള്‍ ഇനി നിരന്തരം നമുക്ക് പ്രിയപ്പെട്ടവരുമായി പങ്കുവെക്കാം.
യൂസര്‍മാര്‍ ഈ ഫീച്ചര്‍ പ്രകാരം ഒരു ടൈമര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിലൂടെ പ്രൊഫൈലുമായി ബന്ധപ്പെടുത്തിയ ഡിസ്‌ക്രിപ്ഷന്‍ തിരഞ്ഞെടുക്കപ്പെടുന്ന സമയം കഴിഞ്ഞാല്‍ തനിയെ മറഞ്ഞുപോകും. നമ്മുടെ ഇപ്പോഴത്തെ ആക്ടിവിറ്റികള്‍ എന്താണെന്നും മനസ്സില്‍ എന്താണ് ചിന്തിക്കുന്നതെന്നും നിങ്ങളുടെ കോണ്ടാക്ടിലുള്ളവരുമായി ഷെയര്‍ ചെയ്യാനും നമുക്ക് സാധിക്കും. ഈ സ്റ്റാറ്റസും ദീര്‍ഘനേരം ഇല്ലാത്തത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു പ്രശ്‌നമായി മാറില്ല. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ ഇത് എല്ലാവരിലേക്കും എത്തും. മെറ്റ എഐ ഷോര്‍ട്ട്കട്ട് ചാറ്റ്‌സ് ടാബില്‍ നിന്ന് മറച്ചുവെക്കാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. ആര്‍ട്ടിഫിഷ്യലിന്റെ സഹായത്തോടെയുള്ള ചാറ്റുകള്‍ വേഗത്തില്‍ ലഭ്യമാവാന്‍ വേണ്ടിയാണ് ഈ ഓപ്ഷന്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ യൂസര്‍മാരില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇത് മാറ്റാന്‍ തീരുമാനിച്ചത്.