Friday, March 29, 2024 2:03 pm

​പ്ര​തി​പ​ക്ഷ നേ​താ​വ്​ എ​ന്ന നി​ല​യി​ല്‍ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഭൂലോക പരാജയം : ​ ടി.​എ​ച്ച്‌. മു​സ്​​ത​ഫ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ​പ്ര​തി​പ​ക്ഷ നേ​താ​വ്​ എ​ന്ന നി​ല​യി​ല്‍ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഭൂലോക പ​രാ​ജ​യ​മാ​ണെ​ന്ന്​ മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വു​മാ​യ ടി.​എ​ച്ച്‌. മു​സ്​​ത​ഫ. എ.​കെ. ആ​ന്‍​റ​ണി​യോ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ ആ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ ന​യി​ക്കേ​ണ്ട​തെ​ന്നും ഭ​ര​ണം ല​ഭി​ച്ചാ​ല്‍ ഇ​വ​രി​ലൊ​രാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Lok Sabha Elections 2024 - Kerala

മുന്‍പെങ്ങും ഇല്ലാത്ത​​വി​ധം അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും രാ​ഷ്​​ട്രീ​യ, ലോ​ക്ക​പ്​ കൊ​ല​പാ​ത​ക​ങ്ങ​ളും എ​ല്‍.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി. ഇ​തൊ​ന്നും സ​ര്‍​ക്കാ​റി​നെ​തി​രെ ആ​യു​ധ​മാ​ക്കാ​ന്‍ ചെ​ന്നി​ത്ത​ല​ക്ക്​ ക​ഴി​ഞ്ഞി​ല്ല. ആ​ട്​ ഇ​ല ക​ടി​ക്കു​ന്ന​തു​പോ​ലെയാണ്​​ അ​ദ്ദേ​ഹം സ​ര്‍​ക്കാ​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. ഒ​ന്നി​ല്‍ ക​ടി​ച്ച്‌​ അ​ടു​ത്ത​ത്.ഒ​ന്നു​പോ​ലും തെ​ളി​യി​ക്കാ​നാ​യി​ല്ല.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നാ​യ​തു​കൊ​ണ്ട്​ പാ​ര്‍​ട്ടി​ക്ക്​ ഒ​രു പ്ര​യോ​ജ​ന​വും കി​ട്ടി​യി​ല്ല. സം​ഘ​ട​ന ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ത​ല​സ്​​ഥാ​നം വി​ട്ടു​പോ​കാ​നോ പ്ര​വ​ര്‍​ത്ത​ക​രെ കാ​ണാ​നോ യോ​ഗ​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കാ​നോ സ​മ​യ​മു​ണ്ടാ​യി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഇ​രു​ന്ന്​ പ്ര​സ്​​താ​വ​ന ഇ​റ​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നാ​കാ​ന്‍ ഏ​റ്റ​വും യോ​ഗ്യ​ന്‍ ​കെ. ​മു​ര​ളീ​ധ​ര​നാ​ണ്. അ​തു​ക​ഴി​ഞ്ഞാ​ല്‍ കെ. ​സു​ധാ​ക​ര​ന്‍. ഗ്രൂ​പ്​ നോ​ക്കി സ്​​ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ച​തും സ്​​ഥാ​ന​മാ​ന​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​തു​മാ​ണ്​ കോ​ണ്‍​ഗ്ര​സി​നെ ഇ​ന്ന​ത്തെ അ​വ​സ്​​ഥ​യി​ല്‍ എ​ത്തി​ച്ച​ത്. ഗ്രൂ​പ്പി​ന​തീ​ത​മാ​യ നേ​തൃ​ത്വം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ മെം​ബ​ര്‍​ഷി​പ്​ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണം.

മു​ല്ല​പ്പ​ള്ളി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​രാ​ജ​യ​മാ​ണെ​ങ്കി​ലും പാ​ര്‍​ല​മെ​േ​ന്‍​റ​റി​യ​നാ​യി ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ച്ച ആ​ളാ​ണ്. യു​വാ​ക്ക​ള്‍ മാ​ത്രം മ​ത്സ​രി​ച്ചാ​ല്‍ പോ​രാ. പ്രാ​യ​മാ​യ​വ​രും മ​ധ്യ​വ​സ്​​ക​രും സ്​​ത്രീ​ക​ളു​മെ​ല്ലാം വേ​ണം. പ​ല നേ​താ​ക്ക​ള്‍​ക്കും പാ​ര്‍​ല​മെന്‍റ​റി രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ടി​യാ​ണ്. അ​വ​ര്‍ സ്വ​യം പി​ന്‍​മാ​റി​ല്ല. ഇ​ത്ത​ര​ക്കാ​െ​​ര ഒ​രു പ​രി​ധി ക​ഴി​ഞ്ഞാ​ല്‍ മാ​റ്റി​നി​ര്‍​ത്ത​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക്​ പാ​ര്‍​ട്ടി​യി​ല്‍ അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യ​വും പ​രി​ഗ​ണ​ന​യും കി​ട്ടു​ന്നി​ല്ല.

ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ യു.​ഡി.​എ​ഫി​ന്​ ന​ല്ല അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ്. അ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന​താ​ണ്​ പ്ര​ധാ​നം. എ​ല്ലാ ബൂ​ത്ത്​ ക​മ്മി​റ്റി​ക​ളും നി​ര്‍​ജീ​വ​മാ​യ ബ്ലോ​ക്ക്, മ​ണ്ഡ​ലം, ജി​ല്ല ക​മ്മി​റ്റി​ക​ളും പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മു​സ്​​ത​ഫ പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ത്ഥന്റെ മരണം : അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി ഡോ. കെ എസ് അനില്‍

0
ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട്...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

0
നൃൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി...

കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട : നാലുയുവാക്കള്‍ പിടിയില്‍

0
കോഴിക്കോട്: കോഴിക്കോടും കാസര്‍കോടും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത...

നാഗർകോവിൽ – കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി ; 11 ട്രെയിനുകൾ റദ്ദാക്കി

0
കൊല്ലം : നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ...