കുട്ടനാട്ടില്‍ നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: പാ​ലാ സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മാ​ണി സി. ​കാ​പ്പ​ന്‍ എം​.എ​ല്‍.​എ. കുട്ടനാട്ടില്‍ നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്‍റെ പ്രതികരണം.

തോ​റ്റ പാ​ര്‍​ട്ടി​ക്ക് സീ​റ്റ് വി​ട്ടു ന​ല്‍​കേ​ണ്ട ഗ​തി​കേ​ട് എ​ന്‍​.സി.​പി​ക്കി​ല്ല. എന്‍.സി.പിയിലെ വിമത യോഗം അസാധാരണമാണ്. താന്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയിട്ടില്ല. സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

അ​തേ​സ​മ​യം സി​റ്റിങ് സീ​റ്റാ​യ പാ​ലാ ഉ​റ​പ്പി​ക്കാ​നാ​യി കാ​പ്പ​ന്‍ മും​ബൈ​യി​ലേ​ക്ക് പോ​കു​മെ​ന്ന് റിപ്പോര്‍ട്ടുണ്ട്. എ​ന്‍.​സി​.പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​ണ് കാ​പ്പ​ന്‍ മും​ബൈ​ക്ക് പോകുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...