തിരുവനന്തപുരം : വിതുര കല്ലാറില്‍ കാട്ടാന ചെരിഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ചെരിഞ്ഞതെന്നാണ് സംശയം. രാവിലെയോടെയാണ് റബ്ബര്തോട്ടത്തിനോട് ചേര്‍ന്ന് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്വെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്.
ആന ചെരിഞ്ഞ വിവരമറിയാതെ കുട്ടിയാന അടുത്തുനിലയുറപ്പിച്ചിരിക്കുകയാണ്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് ആന ചെരിഞ്ഞതെന്ന സംശയമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നത്. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂ.