നിയമസഭ തെരഞ്ഞെടുപ്പ് : സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുകയാണ്. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.
ജനങ്ങളുടെ അഭിപ്രായം അറിഞ്ഞുള്ള പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയാറാക്കുകയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതിനായി യുഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്ന കമ്മിറ്റി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി മീറ്റിംഗ് ചേര്‍ന്നിരുന്നു. കമ്മിറ്റി അംഗമായ ശശി തരൂര്‍ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര ജനുവരി 31 ാം തിയതി മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കും. യാത്ര എംപിമാര്‍ നേരിട്ട് ചാര്‍ജ് എടുത്ത് വിജയിപ്പിക്കും. കെ.വി. തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെയുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...