തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. 12 മുതല്‍ നാമനിര്‍ദേശ പത്രികകകള്‍ സമര്‍പ്പിക്കാം. നവംബര്‍ 19 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനിലും വരണാധികാരികളെ നിശ്ചയിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികള്‍ തെരഞ്ഞെടുപ്പ് നോട്ടിസ് പരസ്യപ്പെടുത്തുന്നതോടെയാണു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. നവംബര്‍ 12 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. ഇതിനു മുന്‍പോ ശേഷമോ ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല.

മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്ളവര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. 21 വയസാണു കുറഞ്ഞ പ്രായപരിധി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പ്പറേഷനില്‍ 3,000 രൂപയുമാണ് കെട്ടിവയ്ക്കാനുള്ള തുക. പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് 50% തുക നല്‍കിയാല്‍ മതി. നവംബര്‍ 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബര്‍ 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സമയമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...