Tuesday, April 8, 2025 3:16 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണ

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണ. വെ​​​ല്‍​​​ഫെ​​​യ​​​ര്‍ പാ​​​ര്‍​​​ട്ടി​​​യു​​​ള്‍​​​പ്പെ​​​ടെ മു​​​ന്ന​​​ണി​​​ക്ക് പു​​​റ​​​ത്തു​​​ള്ള ക​​​ക്ഷി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി നീ​​​ക്കു​​​പോ​​​ക്കി​​​നു ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കാ​​​നും യുഡിഎഫ് വിപുലീകരണം തത്കാലം വേണ്ടെന്നും കെ​​​പി​​​സി​​​സി രാ​​​ഷ്‌ട്രീയ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗീ​​​കാ​​​രം ന​​​ല്‍​​​കി. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ല്‍ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച്‌ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാം. എ​​​ന്നാ​​​ല്‍, വെ​​​ല്‍​​​ഫെ​​​യ​​​ര്‍ പാ​​​ര്‍​​​ട്ടി​​​യു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് ച​​​ര്‍​​​ച്ച​​​യൊ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ വി​​​ശദീ​​​ക​​​രി​​​ച്ച മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

ആസന്നമായ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ പ്രചാരണയുധമാക്കും. സര്‍ക്കാര്‍ വെട്ടിപ്പും തട്ടിപ്പും നടത്തുകയാണ്. വിവിധ പദ്ധതികള്‍ വെട്ടിപ്പിനുള്ളതാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പു​​​തി​​​യ ക​​​ക്ഷി​​​ക​​​ള്‍ മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണെ​​​ങ്കി​​​ലും ഈ​​​യൊ​​​ര​​​വ​​​സ​​​ര​​​ത്തി​​​ല്‍ അ​​​ത് അ​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ള്‍​​​ക്ക് വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ള​​​യാ​​​യ​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സീ​​​റ്റു​​​ക​​​ള്‍​​​ക്കും മ​​​റ്റു​​​മാ​​​യി അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച്‌ മു​​​ന്ന​​​ണി​​​യെ സ​​​മ്മ​​​ര്‍​​​ദ​​ത്തി​​​ലാ​​​ക്കും. പി.​​​സി. തോ​​​മ​​​സ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വി​​​ഭാ​​​ഗം പി.​​​ജെ. ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ല​​​യി​​​ച്ചു വ​​​ന്നാ​​​ല്‍ സ്വീ​​​ക​​​രി​​​ക്കും. ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച മു​​​ഴു​​​വ​​​ന്‍ സീ​​​റ്റു​​​ക​​​ളും ന​​​ല്‍​​​കും. ലൈ​​​ഫ് വി​​​വാ​​​ദം അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ശ​​​ക്ത​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചു മു​​​ന്നോ​​​ട്ടു പോ​​​കും. സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തു വി​​​വാ​​​ദം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രേ​​​ക്കും സ​​​ജീ​​​വ​​​മാ​​​ക്കി കൊ​​​ണ്ടു​​​പോ​​​കാ​​​നും തീ​​​രു​​​മാ​​​ന​​മു​​ണ്ടെ​​ന്ന് മു​​ല്ല​​പ്പ​​ള്ളി പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ നേതൃസ്ഥാനം വഹിക്കേണ്ടവരെ പാര്‍ട്ടി തന്നെ തീരുമാനിക്കാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശമുയര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്‌ടേഴ്‌സ് ലെയിന്‍ റോഡ്‌ ഇടിഞ്ഞുതാണു ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന പാതയായ ഡോക്‌ടേഴ്‌സ്...

ഗവർണർ ആർ.എൻ. രവിക്കെതിരായ സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട്‌ രാഷ്ട്രപതിക്ക്‌...

ഇലന്തൂരില്‍ തെരുവുനായ ശല്യം രൂക്ഷം

0
കോഴഞ്ചേരി : ഇലന്തൂരില്‍ തെരുവുനായ ശല്യം രൂക്ഷം. നായ്‌ക്കളെ...

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

0
ന്യൂഡൽഹി : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ...