താജ് മഹോത്സവ് 2024 ; ഇവിടെ കാണാം ഒരു ചെറു ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഇപ്പോഴിതാ താജ്മഹല്‍ കാണാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. സഞ്ചാരികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താജ് മഹോത്സവ് ഇതാ വരികയായി. താജ്മഹലിന്‍റെ കാഴ്ചകള്‍ മാത്രം കണ്ടുവരാതെ ആഗ്രയുടെയും ചരിത്രവും സംസ്കാരവും പൈതൃകവും കലകളും ജീവിതരീതിയും ആചാരങ്ങളും ഒരു യാത്രയില്‍ അനുഭവിച്ചറിയുവാൻ സാധിച്ചാല്‍ എന്തുരസമായിരിക്കുമല്ലേ. അതാണ് താജ് മഹോത്സവ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. വർഷംതോറും പതിനായിരക്കണക്കിന് സഞ്ചാരികളാണ് താജ് മഹോത്സവ് കണ്ട് ആഗ്രയെ അറിഞ്ഞ് മടങ്ങുന്നത്. ആഗ്രയുടെയും ഉത്തർ പ്രദേശിന്‍റെയും മാത്രമല്ല സമീപ സംസ്ഥാനങ്ങളുടെയും പൈതൃകവും കണ്ടുമനസ്സിലാക്കുവാൻ ഈ ആഘോഷം സഹായിക്കും.

ലൈറ്റ് ഷോ, പട്ടംപറത്തല്‍ ഉത്സവം, ഹോട്ട് എയർ ബലൂണ്‍ റൈഡുകള്‍ എന്നിവയും ഇത്തവണ പ്രതീക്ഷിക്കാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാചകരീതികള്‍, നാടോടി നൃത്തങ്ങള്‍, സംഗീതം തുടങ്ങിയവയും ഇവിടെ ഒരുക്കും. കുട്ടികള്‍ക്കായി റൈഡുകളും റോളർ കോസ്റ്ററുകളും സജ്ജീകരിക്കും. ആഗ്രയില്‍ നിന്നുള്ള മനോഹരമായ മാർബിള്‍, സർദോസി വർക്കുകള്‍, തമിഴ്‌നാട്ടിലെ മരം, കല്ല് കൊത്തുപണികള്‍, ദക്ഷിണേന്ത്യയില്‍ നിന്നും കശ്മീരില്‍ നിന്നുമുള്ള പേപ്പിയർ-മാഷെ കലാരൂപങ്ങള്‍ തുടങ്ങി നിരവധി മുഖ്യ ആകർഷണങ്ങൾ നിറഞ്ഞ ഈ ഉത്സവം കാണാൻ നിരവധി ഇന്ത്യക്കാരാണ് ഇവിടെ എത്തുന്നത്. ചുരുക്കി പറഞ്ഞാൽ ഭാരതത്തിന്റെ ഒരു ചെറുവക ഭേദം തന്നെ ഇവിടെ കാണാാവും. താജ് മഹോത്സവ് 2024 തിയതിയും സ്ഥലവും: തീയതി: ഫെബ്രുവരി 17 – 27, 2024, സ്ഥലം: ശില്‍പ്ഗ്രാം, താജ്മഹല്‍ ഈസ്റ്റേണ്‍ ഗേറ്റിന് സമീപം, ആഗ്ര, ഇന്ത്യ, പ്രവേശന ഫീസ്: മുതിർന്നവർക്ക് 50 രൂപ (വിദേശ ടൂറിസ്റ്റുകള്‍ക്കും 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...