ഒരു തക്കാളി വണ്ടി കൂടി കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ക്രിസ്മസ് -പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ ഒരു തക്കാളി വണ്ടി കൂടി കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി. രണ്ടു വണ്ടികളാണ് ജില്ലയില്‍ ഓടുക. 17 ഇനം പച്ചക്കറിയിനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടി പര്യടനം.

ഗ്രാമീണ കര്‍ഷകര്‍ ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാത്ത ഇനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് മുഖേന വാങ്ങി വണ്ടിയിലൂടെ വില്‍പ്പന നടത്തുന്നു. തക്കാളി വണ്ടിയിലൂടെ ലഭിക്കുന്ന പച്ചക്കറി ഇനങ്ങളും വിലയും ചുവടെ: തക്കാളി-50, സവാള – 30, ഉരുളക്കിഴങ്ങ് -28, ഉള്ളി – 35, വെളുത്തുള്ളി – 68, പച്ചമുളക് – 35, വെണ്ടക്ക – 35, മത്തന്‍ 16, തടിയന്‍-20, പാവക്ക – 54, കാരറ്റ് – 38, കൂര്‍ക്ക – 35 ബീന്‍സ് – 52, പയര്‍ – 52, ചേന – 17, ചേമ്ബ് – 35, ഏത്തക്ക – 35, പടവലം – 40

ഒന്നാം തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങള്‍

ഇന്ന് 21 (ചൊവ്വ) ഏറ്റുമാനൂര്‍ മുനിസിപ്പല്‍ മാര്‍ക്കറ്റ്
22 ന് വാഴൂര്‍- പൊന്‍കുന്നം
23 ന് വൈക്കം വലിയ കവല – വൈക്കം ക്ഷേത്രം
24 ന് പാലാ കൊട്ടാരമറ്റം, മിനി സിവില്‍ സ്റ്റേഷന്‍
26 ന് ഈരാറ്റുപേട്ട- പേട്ട ജംഗ്ഷന്‍,
27 ന് കോട്ടയം തിരുനക്കര
28 ന് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ബസ് സ്റ്റാന്‍ഡ്
29 ന് പാമ്ബാടി-പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡ്
30 ന് ഏറ്റുമാനൂര്‍ ക്ഷേത്രം റോഡ്
31 ന് കുറവിലങ്ങാട് പള്ളി ജംഗ്ഷന്‍
ജനുവരി 1 -കോട്ടയം മെഡിക്കല്‍ കോളജ് ജംഗ്ഷന്‍

രണ്ടാം തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങള്‍

21 ന് (ചൊവ്വ) സംക്രാന്തി ജംഗ്ഷന്‍
22 ന് കറുകച്ചാല്‍
23 ന് വൈക്കം ബോട്ട് ജെട്ടി ജംഗ്ഷന്‍
24 ന് പാലാ കൊട്ടാരമറ്റം, പാലാ മിനി സിവില്‍ സ്റ്റേഷന്‍
27 ന് കോട്ടയം ശാസ്ത്രി റോഡ്
28ന് പാറത്തോട് ജംഗ്ഷന്‍
29ന് പാമ്ബാടി
30 ന് കുമരകം
31ന് കടുത്തുരുത്തി
ജനുവരി ഒന്നിന് പുതുപ്പള്ളി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...