തലപ്പാടി ബയോ മെഡിക്കല്‍ റിസര്‍ച്ച് ലാബില്‍ മെഷീന്‍ പണിമുടക്കി ; ഇടുക്കി ജില്ലയിലെ കൊവിഡ് സാമ്പിള്‍ പരിശോധന പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടുക്കി ജില്ലയിലെ മുഴുവന്‍ കൊവിഡ് സാമ്പിളുകളും പരിശോധിക്കുന്ന തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് ലാബില്‍ വന്‍ പ്രതിസന്ധി. സാമ്പിള്‍ പരിശോധിക്കുന്ന രണ്ട് യന്ത്രങ്ങളില്‍ ഒരെണ്ണം പ്രവര്‍ത്തിക്കുന്നില്ല. രണ്ടാമത്തെ യന്ത്രത്തില്‍ സാമ്പിള്‍ വയ്ക്കാന്‍ ശരിയായ അളവിലുള്ള ട്യൂബ് കിട്ടാനില്ലാത്തതുമൂലം പകുതി സാമ്പിള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുന്നുള്ളു. 164 സാംപിള്‍ പരിശോധിക്കാവുന്നിടത്ത് ഇപ്പോള്‍ 34 സാംപിളുകള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുന്നുള്ളുവെന്ന് ലാബ് ഡയറക്ടര്‍ .

പ്രശ്‌നം രൂക്ഷമായതോടെ കോട്ടയം ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ ഇപ്പോള്‍ ആലപ്പുഴ എന്‍ഐവിയിലേക്കാണ് അയക്കുന്നത്. അടിക്കടിയുള്ള വൈദ്യുതിമുടക്കവും തലപ്പാടി ലാബിന് തലവേദനയാകുന്നു. ഒരുമാസമായി മുഴുവന്‍ സമയവും ഡീസല്‍ ജനറേറ്ററിലാണ് ലാബിന്റെ പ്രവര്‍ത്തനം. പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപവരെ ഡീസലിന് ചെലവാകും. ഡെഡിക്കേറ്റഡ് വൈദ്യുതി ലൈന്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതി മുടങ്ങുമ്പോള്‍ ബ്ലോവറില്‍ നിന്ന് മലിനവായു സാമ്പിള്‍ പരിശോധിക്കുന്നവരുടെ മുഖത്തേക്കടിക്കുന്നത് വന്‍ അപകടത്തിന് വഴിവയ്ക്കും.

The post തലപ്പാടി ബയോ മെഡിക്കല്‍ റിസര്‍ച്ച് ലാബില്‍ മെഷീന്‍ പണിമുടക്കി ; ഇടുക്കി ജില്ലയിലെ കൊവിഡ് സാമ്പിള്‍ പരിശോധന പ്രതിസന്ധിയില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...