തലശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം ; അറസ്റ്റ് വൈകിപ്പിക്കുന്നു – പോലീസിനെതിരെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തലശ്ശേരിയിൽ പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പോലീസിനെതിരെ കുടുംബം. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് ആരോപണം. മുൻകൂർ ജാമ്യം കിട്ടും വരെ പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും രണ്ടാഴ്ചയായി പ്രതി റൂബിൻ ഉമറിനെ പിടികൂടിയില്ല. പ്രതി സമ്പന്നനായതിനാൽ പോലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം ഉയരുമ്പോൾ  റൂബിനായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് പോലീസ് വിശദീകരണം.

ജുലൈ 20 ചൊവ്വാഴ്ച രാത്രി ഒൻപതരമണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ കതിരൂർ ഉക്കാസ് മൊട്ട സ്വദേശി റൂബിൻ ഉമർ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തി. ഓരോ കവലയിലും   ഡ്രിഫ്റ്റ്, ബേൺ ഔട്ട് ഇങ്ങനെയുള്ള സാഹസ പ്രകടനങ്ങൾ നടത്തി പജീറോ ശര വേഗത്തിൽ  നഗരം ചുറ്റിക്കൊണ്ടിരുന്നു. പലരും ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ജൂബിലി ജംഗ്ഷനിലെ വളവിൽ റോംഗ് സൈഡ് കയറിയ പജീറോ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ ലാപ്ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന ചമ്പാട് സ്വദേശിയായ ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസ്.

അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഘം മുങ്ങി. സിസി ടിവി തെളിവുകിട്ടിയിട്ടും തലശ്ശേരി പോലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ല. ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെ നരഹത്യയ്ക്ക് കേസെടുക്കേണ്ടിവന്നു. പക്ഷേ ഇതുവരെ  റൂബിനെ പിടിക്കാൻ പോലീസിനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന സമ്പന്നനായ പ്രതിക്കായി പോലീസ് വീണ്ടും ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...