കോതമംഗലം : യുവ വനിതാ ദന്തഡോക്ടറെ വെടിവച്ചുകൊന്ന സംഭവത്തിൽ രഖിലിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. കോതമംഗലത്ത് എത്താന്‍ രഖിലിനെ ഒരു സുഹൃത്ത് സഹായിച്ചതായാണ് സംശയം. തലശേരി മേലൂര്‍ പ്രദേശത്ത് രാഖിലിന് കാര്യമായി സുഹൃത്തുക്കളില്ലെന്നാണ് നാട്ടുകാരുടെ മൊഴി.
ഇക്കാര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.
വിശദമായ അന്വേഷണത്തിന് കോതമംഗലം എസ്.ഐ ഉള്‍പ്പെടുന്ന പ്രത്യേക സംഘം കണ്ണൂരിലേക്കു തിരിച്ചു. വെടിയുതിര്‍ത്ത തോക്ക് രഖില്‍ മോഷ്ടിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്. രാഖിലിന്‍റെ സുഹൃത്തുക്കളെയടക്കം വിശദമായി ചോദ്യംചെയ്യും.